കോണ്‍ഗ്രസ് നേതാക്കളെ വേട്ടയാടുന്നതില്‍ പ്രതിഷേധിച്ചു സത്യഗ്രഹം നടത്തി

കല്‍പറ്റ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു മുന്നില്‍ കോണ്‍ഗ്രസ് സത്യഗ്രഹം കെപിസിസി ജനറല്‍ സെക്രട്ടറി കെ.കെ. അബ്രഹാം ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കേന്ദ്ര സര്‍ക്കാര്‍ ഇഡിയെ ഉപയോഗിച്ചു കോണ്‍ഗ്രസ് നേതാക്കളെ വേട്ടയാടുന്നതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു മുന്നില്‍ സത്യഗ്രഹം നടത്തി. കെപിസിസി ജനറല്‍ സെക്രട്ടറി കെ.കെ. അബ്രഹാം ഉദ്ഘാടനം ചെയ്തു. രാഹുല്‍ഗാന്ധി എംപിയെ തുടര്‍ച്ചായി അഞ്ചു ദിവസം ചോദ്യം ചെയ്തിട്ടും കുറ്റം കണ്ടെത്താന്‍ കഴിയാതിരുന്ന നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നത് അനീതിയും രാഷ്ട്രീയ മാന്യതയ്ക്കു നിരക്കാത്തതുമാണെന്നു അദ്ദേഹം പറഞ്ഞു. ഡിസിസി വൈസ് പ്രസിഡന്റ് ഒ.വി. അപ്പച്ചന്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ പി.കെ. ജയലക്ഷ്മി, പി.പി. ആലി, നിസി അഹമ്മദ്, പി.കെ. അബ്ദുറഹിമാന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.എല്‍. പൗലോസ്, എക്കണ്ടി മൊയ്തൂട്ടി. പി. ശോഭനകുമാരി, മോയിന്‍ കടവന്‍, പി.എം. സുധാകരന്‍, ബിനു തോമസ്, പോള്‍സണ്‍ കൂവക്കല്‍, മാണി ഫ്രാന്‍സിസ്, കെ.വി. പോക്കര്‍ ഹാജി, വി.എ. മജീദ്, ഉമ്മര്‍ കുണ്ടാട്ടില്‍, വി.എന്‍. ശശീന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles