98 പന്നികളെ കൂടി ദയാവധത്തിന് വിധേയമാക്കി

മാനന്തവാടി: ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച മാനന്താവാടി നഗരസഭയിലെ ഫാമിന് ഒരു കിലോമീറ്റര്‍ പരിധിയിലുളള മൂന്ന് ഫാമുകളിലെ 98 പന്നികളെ കൂടി ദയാവധത്തിന് വിധേയമാക്കി. തവിഞ്ഞാലിലെ ഒരു ഫാമിലെ 350 പന്നികളെ ഹൂമേന്‍ കള്ളിംഗ് നടപടികള്‍ തിങ്കളാഴ്ച്ച പൂര്‍ത്തിയായിരുന്നു. ഉദ്യോഗസ്ഥഥരുടെ
ഒരു ദിവസത്തെ ക്വാറന്റൈന്‍ ഇടവേളയ്ക്ക് ശേഷമാണ് റാപിഡ് റെസ്പോണ്‍സ് ടീം ബുധനാഴ്ച്ച വീണ്ടും മാനന്തവാടിയിലെ ഫാമുകളിലെത്തി പന്നികളെ ദയാവധം നടത്തിയത്. പന്നികളെ ഫാമുകള്‍ക്ക് അടുത്തുളളതും സൗകര്യപ്രദവുമായ സ്ഥലത്ത് കൂട്ടത്തോടെ സംസ്‌ക്കരിച്ചു. ഉച്ചക്ക് രണ്ട് മണിക്ക് തുടങ്ങിയ ഉന്‍മൂലന പ്രക്രിയ രാത്രിയോടെയാണ് പൂര്‍ത്തിയാക്കിയത്. മൂന്ന് ഫാമുകളിലെയും പന്നികളെ ഉന്‍മൂലനം ചെയ്തത ശേഷം അണുനശീകരണ പ്രവര്‍ത്തനങ്ങളും നടത്തി. ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ.കെ.ജയരാജിന്റെ ഏകോപന ചുമതലയില്‍ കാട്ടിക്കുളം വെറ്ററനറി സര്‍ജന്‍ ഡോ. വി. ജയേഷിന്റെയും മാനന്തവാടി വെറ്റിനറി പോളി ക്ലിനിക് വെറ്ററനറി സര്‍ജന്‍ ഡോ. കെ. ജവഹറിന്റെയും നേതൃത്വത്തിലാണ് മാനന്തവാടി നഗരസഭയിലെയും ആര്‍.ആര്‍.ടി പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

0Shares

Leave a Reply

Your email address will not be published.

Social profiles