പരിസ്ഥിതി കരുതല്‍ മേഖലയില്‍നിന്നു ജനവാസകേന്ദ്രങ്ങള്‍ ഒഴിവാക്കണം-നന്‍മ

സുല്‍ത്താന്‍ബത്തേരി: സംരക്ഷിത വനങ്ങളുടെ പരിസ്ഥിതി കരുതല്‍ മേഖലയില്‍നിന്നു ജനവാസകേന്ദ്രങ്ങളെ പൂര്‍ണമായും ഒഴിവാക്കണമെന്നു മലയാള കലാകാരന്‍മാരുടെ ദേശീയ സംഘടന ‘നന്‍മ’ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എല്ലാ തദ്ദേശ സ്ഥാപന ആസ്ഥാനങ്ങളിലും കലാവതരണത്തിനു കലാഗ്രാമങ്ങള്‍ തുടങ്ങുക, ക്ഷേമനിധി പെന്‍ഷന്‍ 5,000 രൂപയാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ. രമേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വി. സ്റ്റാനി അധ്യക്ഷത വഹിച്ചു. പി.കെ. സത്താര്‍, ലോട്ടറി ക്ഷേമനിധി സംസ്ഥാന ചെയര്‍മാന്‍ പി.ആര്‍. ജയപ്രകാശ്, നന്‍മ സംസ്ഥാന വൈസ് പ്രസിഡന്റ് വിത്സണ്‍ സാമുവല്‍, കലാമണ്ഡലം സത്യവ്രതന്‍, പ്രദീപ് ഗോപാല്‍, എ.കെ. പ്രമോദ്, എസ്. ചിത്രകുമാര്‍, അരവിന്ദന്‍ മങ്ങാട്, വിശാലാക്ഷി ചന്ദ്രന്‍, വിനയകുമാര്‍ അഴിപ്പുറത്ത് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: കെ.വി. സ്റ്റാനി(പ്രസിഡന്റ്), കെ. ദാസ്, അരവിന്ദന്‍ മങ്ങാട്, മോഹനന്‍, റെസി ഷാജിദാസ് (വൈസ് പ്രസിഡന്റ്), എ.കെ. പ്രമോദ് (സെക്രട്ടറി), ടി.ഐ. ജയിംസ്, ശശി താഴത്തുവയല്‍, വിനയകുമാര്‍ അഴിപ്പുറത്ത്, വിശാലാക്ഷി ചന്ദ്രന്‍ (ജോയിന്റ് സെക്രട്ടറി), എസ്. ചിത്രകുമാര്‍(ട്രഷറര്‍).

0Shares

Leave a Reply

Your email address will not be published.

Social profiles