വ്യാപാരികള്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി

കലക്ടറേറ്റ് പടിക്കല്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ധര്‍ണ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. വാസുദേവന്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. പകരം സംവിധാനം ഒരുക്കാതെയുള്ള പ്ലാസ്റ്റിക് നിരോധനം ഒഴിവാക്കുക, അരി ഉള്‍പ്പെടെ നിത്യോപയോഗസാധനങ്ങള്‍ക്കു ബാധഗമാക്കിയ അഞ്ചു ശതമാനം ജിഎസ്ടി പിന്‍വലിക്കുക, വര്‍ധിപ്പിച്ച വൈദ്യുതി നിരക്ക് പിന്‍വലിക്കുക,
കെട്ടിട നികുതി വര്‍ധനവിന് മുന്‍കാല പ്രാബല്യം നല്‍കുന്നതു ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. പഴയ സ്റ്റാന്‍ഡ് പരിസരത്ത് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിനു വ്യാപാരികള്‍ പങ്കെടുത്തു. ധര്‍ണ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ ഇ. ഹൈദ്രു അധ്യക്ഷത വഹിച്ചു. കെ. ഉസ്മാന്‍, കെ. കുഞ്ഞിരായിന്‍ ഹാജി, കെ.ടി. ഇസ്മയില്‍, ജോജിന്‍ ടി. ജോയ്, ശ്രീജ ശിവദാസ്, മത്തായി ആതിര, ഡോ.മാത്യു തോമസ്, സി.വി. വര്‍ഗീസ്, സി. രവീന്ദ്രന്‍, പി.വൈ. മത്തായി, അഷറഫ് കൊട്ടരം, അഷറഫ് ലാന്‍ഡ്മാര്‍ക്ക്, കുഞ്ഞിമോന്‍ കാഞ്ചന എന്നിവര്‍ പ്രസംഗിച്ചു. കെ.കെ. അമ്മദ് ഹാജി, ഇ.ടി. ബാബു, എന്‍.പി. ഷിബി, പി.എം. സുധാകരന്‍, പി.കെ. അബ്ദുറഹ്മാന്‍, നിസാര്‍ വൈത്തിരി, പ്രിമേഷ് മിനങ്ങാടി, റഷീദ് അമ്പലവയല്‍, ഉണ്ണി കാമിയോ, സന്തോഷ്‌കുമാര്‍, രഞ്ജിത്ത് കല്‍പ്പറ്റ, പ്രമോദ് ഗ്ലാഡ്‌സണ്‍, പി.വി. അജിത്ത്, എ.പി. ശിവദാസന്‍, സിജിത്ത് ജയപ്രകാശ്, സൗദ കല്‍പ്പറ്റ, ബിന്ദു രത്‌നന്‍, കെ.എ. റെജിലാസ്, യൂനസ് പൂമ്പാറ്റ എന്നിവര്‍ നേതൃത്വം നല്‍കി.
ജില്ല ാജനറല്‍ സെക്രട്ടറി ഒ.വി. വര്‍ഗീസ് സ്വാഗതം പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles