വെള്ളമുണ്ടയില്‍ ‘ക്ഷണം ഭക്ഷണം’ പദ്ധതി തുടങ്ങി

വെള്ളമുണ്ട ചൊടലമട്ടം കോളനിയില്‍ ‘ക്ഷണം ഭക്ഷണം’ പദ്ധതി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജൂനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി-വയനാട് ജില്ലാ പഞ്ചായത്തിലെ വെള്ളമുണ്ട ഡിവിഷനില്‍ ‘ക്ഷണം ഭക്ഷണം’ പദ്ധതിക്കു തുടക്കമായി. വിശപ്പുരഹിത ഡിവിഷഷന്‍ എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. ചൊടലമട്ടം കോളനിയില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും ഡിവിഷന്‍ മെംബറുമായ ജൂനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട പഞ്ചായത്തംഗം മേരി സ്മിത ജോയ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ വി.ബാലന്‍, പഞ്ചായത്തംഗം തോമസ് പൈനാടത്ത്, ത്രേസ്യാമ്മ സുരേന്ദ്രന്‍, അഹമ്മദ് താനക്കോട്ടൂര്‍, ജിന്‍ഷാല്‍ മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles