ജപ്തി നീക്കം: ബിജെപി ധര്‍ണ നടത്തി

കേരള ബാങ്ക് വാഴവറ്റ ശാഖയ്ക്കു മുന്നില്‍ ബിജപി സമരം കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് ടി.എം. സുബീഷ് ഉദ്ഘാടനം ചെയ്യുന്നു.

വാഴവറ്റ: ആദിവാസികളുടെ ഭൂമി ജപ്തി ചെയ്യാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ബിജെപി മുട്ടില്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരള ബാങ്കിന്റെ വാഴവറ്റ ശാഖയ്ക്കു മുന്നില്‍ ധര്‍ണ നടത്തി.
പാര്‍ട്ടി കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് ടി.എം. സുബീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മോളി ജോസ് അധ്യക്ഷത വഹിച്ചു. പി.ടി. വേണു, അരിമുണ്ട സുരേഷ്, ഇ.കെ. വേണു, അച്ചപ്പന്‍ പന്നിക്കുഴി
എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles