വിദ്യാര്‍ഥികള്‍ക്കു നല്‍കുന്നതിനു പഠനോപകരണങ്ങള്‍ കൈമാറി

വിദ്യാര്‍ഥികള്‍ക്കു നല്‍കുന്നതിനുള്ള പഠനോപകരണങ്ങള്‍ ഫാ.ഡേവിഡ് സ്റ്റീഫന്‍ നെടുങ്കരണ സിഎംഎസ് യുപി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ഡി. ഗ്ലാഡ്‌സണു കൈമാറുന്നു.

മേപ്പാടി: ‘സ്‌നേഹക്കരുതല്‍-2022’ പരിപാടിയുടെ ഭാഗമായി നിര്‍ധന വിദ്യാര്‍ഥികള്‍ക്കു നല്‍കുന്നതിനു നെടുങ്കരണ സിഎംഎസ് യുപി സ്‌കൂളിനു വയനാട് അത്മായ സംഘടന പഠനോപകരണങ്ങള്‍ കൈമാറി. നെടുങ്കരണ ലോക്കല്‍ മാനേജര്‍ ഫാ.ഡേവിഡ് സ്റ്റീഫനില്‍നിന്നു ഹെഡ് മാസ്റ്റര്‍ ഡി. ഗ്ലാഡ്‌സണ്‍ ഏറ്റുവാങ്ങി. സംഘടന സെക്രട്ടറി ബില്ലി ഗ്രഹാം, വയനാട് പ്രോപ്പര്‍ട്ടി ഓഫീസര്‍ മൈക്കിള്‍ വൈത്തിരി, ടി.വി. രാജന്‍ മേപ്പാടി എന്നിവര്‍ പങ്കെടുത്തു. ഹെഡ്മാസ്റ്റര്‍ ഡി. ഗ്ലാഡ്‌സണ്‍ സ്വാഗതവും മേബിള്‍ സജി നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles