നടപ്പാലം തകര്‍ന്നു; പ്രദേശവാസികള്‍ ആശങ്കയില്‍

കല്‍പ്പറ്റ: നിരവധി കുടുംബങ്ങളുടെയും, കര്‍ഷകരുടെയും ആശ്രയമായ മുണ്ടേരി പാറക്കടവിലെ ശ്മശാനം റോഡിലുള്ള നടപ്പാലം കാലപഴക്കത്താല്‍ ജീര്‍ണ്ണാവസ്ഥയിലായി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കമുള്ള നിരവധിപേര്‍ ഈ പാലത്തിലൂടെയാണ് സഞ്ചരിക്കുന്നത്. മഴ ശക്തിപ്പെടുമ്പോള്‍ പാലം വെള്ളത്തിനടിയിലാവുകയും ചെയ്യും. ഈ സാഹചര്യത്തില്‍ ദിവസങ്ങളോളം പുറംലോകവുമായി സമ്പര്‍ക്കമില്ലാതെ വീടിനകത്തുതന്നെ കഴിയേണ്ട ദുരവസ്ഥയിലാണ് പ്രദേശവാസികള്‍. സ്‌കൂളില്‍ പോയ മക്കള്‍ തിരിച്ചു വരുമ്പോള്‍ വെള്ളം ഉയര്‍ന്നാല്‍ ബന്ധുവീടുകളിലേക്ക് മക്കളെ പറഞ്ഞയച്ച് അപകടത്തെ ചെറുക്കുകയാണിവര്‍. പാലംപണി ആരംഭിച്ച് പ്രദേശത്തുകാരുടെ ആശങ്കയകറ്റണമെന്നാണ് ആവശ്യമുയരുന്നത്. എത്രയും വേഗത്തില്‍ പാലം പണി ആരംഭിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കാനും തീരുമാനിച്ചു. ടി.എം സുബീഷ് അദ്ധ്യക്ഷത വഹിച്ചു. ഷാജിമോന്‍ ചൂരല്‍മല, ശിവദാസന്‍ വിനായക, എം.ബി ഋഷികുമാര്‍, രാധാകൃഷ്ണന്‍ ചേളേരി, ഗീത വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles