ഉപന്യാസ മത്സരം സംഘടിപ്പിക്കും.

മുട്ടില്‍: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കുട്ടമംഗലം ഗ്രാമിക വായനശാല ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കും. ‘സ്വതന്ത്ര ഇന്ത്യ എഴുപത്തഞ്ചാണ്ടുകള്‍ പിന്നിടുമ്പോള്‍’ എന്നതാണ് വിഷയം. ഏഴ് പേജില്‍ കവിയാത്ത മൗലികമായ രചനകള്‍ ആഗസ്റ്റ് 12ന് മുമ്പ് സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രത്തോടൊപ്പം സെക്രട്ടറി, ഗ്രാമിക കുട്ടമംഗലം, മാണ്ടാട്, മുട്ടില്‍, വയനാട്-673122 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9895063452

0Shares

Leave a Reply

Your email address will not be published.

Social profiles