മാധ്യമപ്രവര്‍ത്തകര്‍ക്കു യാത്രയപ്പ് നല്‍കി

തിരുവനന്തപുരത്തേക്ക് സ്ഥലംമാറി പോകുന്ന ദേശാഭിമാനി ബ്യൂറോ ചീഫ് പി.ഒ.ഷീജയ്ക്ക് വയനാട് പ്രസ് ക്ലബില്‍ യാത്രയയപ്പില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി.എം.കൃഷ്ണകുമാര്‍ ഉപഹാരം നല്‍കുന്നു.

കല്‍പറ്റ-സേവനത്തില്‍നിന്നു വിരമിച്ച ‘മംഗളം’ ഫോട്ടോഗ്രാഫര്‍ സാജു നടക്കല്‍, തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റമായ ‘ദേശാഭിമാനി’ വയനാട് ബ്യൂറോ ചീഫ് പി.ഒ.ഷീജ, കോഴിക്കോടിനു സ്ഥലംമാറി പോകുന്ന ‘ദേശാഭിമാനി’ റിപ്പോര്‍ട്ടര്‍ എം.ഷാജി എന്നിവര്‍ക്ക് വയനാട് പ്രസ്‌ക്ലബിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. എന്‍.എസ്.നിസാര്‍ ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് കെ.സജീവന്‍ അധ്യക്ഷത വഹിച്ചു. സി.കൃഷ്ണകുമാര്‍ ഉപഹാരം സമര്‍പ്പിച്ചു. ടി.എം.ജയിംസ്, ബിനു ജോര്‍ജ്, എ.എസ്.ഗിരീഷ്, കെ.എ.അനില്‍കുമാര്‍, സൈനുദ്ദീന്‍ വൈത്തിരി, കെ.ആര്‍.അനൂപ്, ജംഷീര്‍ കൂളിവയല്‍, സി.വി.ഷിബു, ഇല്യാസ് പള്ളിയാല്‍, ഷമീര്‍ മച്ചിങ്ങല്‍, അനഘ റീജ ഭരതന്‍, കെ.ജാഷിദ് എന്നിവര്‍ പ്രസംഗിച്ചു. പ്രസ് ക്ലബ് സെക്രട്ടറി നിസാം കെ.അബ്ദുല്ല സ്വാഗതവും വൈസ് പ്രസിഡന്റ് നീനു മോഹന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles