കെ റെയില്‍ പദ്ധതി ഉപേക്ഷിക്കണം-എന്‍.ഡി.അപ്പച്ചന്‍

കെ റെയില്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായി കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി കല്‍പറ്റയില്‍ സംഘടിപ്പിച്ച ധര്‍ണ വയനാട് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ-രണ്ടു ലക്ഷം കോടി രൂപ ചെലവ് കണക്കാക്കുന്ന കെ റെയില്‍ പദ്ധതി നടപ്പിലാക്കിയാല്‍ കേരളത്തിന്റെ നട്ടെല്ലൊടിയുമെന്നു വയനാട് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍. കെ റെയില്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായി കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി ടൗണില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ അഭിപ്രായവും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയും കണക്കിലെടുക്കാനും പദ്ധതി ഉപേക്ഷിക്കാനും സര്‍ക്കാര്‍ തയാറാകണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. വേദി ജില്ലാ പ്രസിഡന്റ് ഇ. വി.അബ്രഹാം അധ്യക്ഷത വഹിച്ചു. കുര്യാക്കോസ് ആന്റണി, ടോമി പാണ്ടിശേരി, സിബിച്ചന്‍ കരിക്കേടം, വിനി എസ്.നായര്‍, വി. രാധാകൃഷ്ണന്‍, പി.ജെ. സെബാസ്റ്റ്യന്‍, ജോണ്‍സണ്‍ തൊഴുത്തുങ്കല്‍, സുകന്യ അഷിന്‍, രാമനുണ്ണി, ഐ.ബി.മൃണാളിനി, വി.എസ്. ബെന്നി, ആര്‍.രാജന്‍, പി.വി.ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles