മഴക്കെടുതി: നഷ്ടപരിഹാരം നല്‍കണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം

സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ കമ്മിറ്റി യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ.അബ്ദുല്‍ അസീസ് സംസാരിക്കുന്നു

കല്‍പറ്റ: മഴയും വെള്ളപ്പൊക്കവും കാറ്റും കാരണം ജില്ലയില്‍ കാര്‍ഷിക മേഖലയിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം താമസിയാതെ വിതരണം ചെയ്യണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലയില്‍ 35 കോടിയോളം രൂപയുടെ നാശനഷ്ടങ്ങളാണ് കൃഷിവകുപ്പ് പ്രാഥമികമായി കണക്കാക്കിയത്. പ്രകൃതിക്ഷോഭങ്ങള്‍ മൂലം മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ നഷ്ടപരിഹാരവും ഇതുവരെ വിതരണം ചെയ്തിട്ടില്ല. കര്‍ഷകരോടുള്ള അവഗണ സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് വി. അസൈനാര്‍ ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍. ഖാലിദ് രാജ, എം. അന്ത്രു ഹാജി, ഉസ്മാന്‍ മമന, അസീസ് പൊഴുതന, അലവി വടക്കതില്‍, ലത്തീഫ് അമ്പലവയല്‍, പി.കുഞ്ഞുട്ടി, കുഞ്ഞുമുഹമ്മദ് പറമ്പില്‍, നാസര്‍ കൂളിവയല്‍, പി.കെ.മൊയ്തീന്‍ കുട്ടി, കെ.ടി. കുഞ്ഞബ്ദുല്ല, എം.കെ.ആലി പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ.അബ്ദുല്‍ അസീസ് സ്വാഗതവും സെക്രട്ടറി സി.കെ. അബൂബക്കര്‍ ഹാജി നന്ദിയും പറഞ്ഞു. കല്‍പറ്റ മുനിസിപ്പല്‍ സ്വതന്ത്ര കര്‍ഷക സംഘം വൈസ് പ്രസിഡന്റായിരുന്ന എം.കെ. നാസറിന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles