ഭിന്നശേഷിക്കാര്‍ക്ക് വ്യക്തിഗത പദ്ധതികള്‍; അപേക്ഷ ക്ഷണിച്ചു

കല്‍പറ്റ: ഭിന്നശേഷിക്കാര്‍ക്കായി സാമൂഹ്യ നീതി വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന വ്യക്തിഗത പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സുനീതി പോര്‍ട്ടലില്‍ ഓഗസ്റ്റ് 31 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. വിദ്യാകിരണം (ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സഹായം), വിദ്യാജ്യോതി (ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് യൂനിഫോം, പഠനോപകരണങ്ങള്‍ നല്‍കുന്ന പദ്ധതി), പരിരക്ഷ (അടിയന്തിര ഘട്ടങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് സഹായം നല്‍കുന്ന പദ്ധതി), പരിണയം (വിവാഹധനസഹായം), മാതൃജ്യോതി (തീവ്ര ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനുള്ള ധനസഹായം), സ്വാശ്രയ (തീവ്ര ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന മാതാവിന്/രക്ഷിതാവ് സ്ത്രീ ആയിരിക്കണം, സ്വയം തൊഴില്‍ ധനസഹായം), വിജയാമൃതം (ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കല്‍), സഹചാരി (പരസഹായം ആവശ്യമായ 40 ശതമാനത്തിനു മുകളില്‍ ഭിന്നശേഷിയുളള കുട്ടികളെ പഠനത്തിലും മറ്റ് കാര്യനിര്‍വ്വഹണങ്ങളിലും സഹായിക്കുന്ന എന്‍.എസ്.എസ്, എന്‍.സി.സി, എസ്.പി.സി യൂനിറ്റിന് അവാര്‍ഡ് നല്‍കുന്ന പദ്ധതി), വിദൂര വിദ്യാഭ്യാസം (ശാരീരിക മാനസിക അവശതകള്‍മൂലം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോയി പഠിക്കാനാകാത്ത ഭിന്നശേഷിക്കാര്‍ക്ക് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി പ്രോഗ്രാം, പ്രൈവറ്റ് റജിസ്‌ട്രേഷന്‍ എന്നിവ വഴി വീട്ടില്‍ ഇരുന്ന് പഠിക്കുന്നതിനുളള സ്‌കോളര്‍ഷിപ്പ്), ശ്രേഷ്ടം (കലാകായിക രംഗങ്ങളില്‍ അഭിരുചിയുള്ള ഭിന്നശേഷിക്കാര്‍ക്ക് രാജ്യത്തിനകത്തുള്ള പ്രസക്ത സ്ഥാപനങ്ങളില്‍ പരിശീലനം നല്‍കുന്നതിനുള്ള ധനസഹായം). കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04936205307.

0Shares

Leave a Reply

Your email address will not be published.

Social profiles