കാടന്‍ക്കൊല്ലിയിലും, മുട്ടങ്കരയിലും കാട്ടാനശല്യം രൂക്ഷം

കാട്ടാന തകര്‍ത്ത വിളകള്‍

മാനന്തവാടി: ഒരു മാസക്കാലമായി മാനന്തവാടി നഗരസഭ പരിധിയിലെ മുട്ടങ്കര കാടന്‍ക്കൊല്ലി പ്രദേശത്ത് കാട്ടാനകളുടെ വിളയാട്ടം തുടരുന്നു. കൂട്ടമായെത്തുന്ന കാട്ടാനക്കൂട്ടം വ്യാപക കൃഷിനാശമാണ് വരുത്തി വെക്കുന്നത്. കുരുമുളക്, കാപ്പി, വാഴ, തീറ്റപുല്ല്, ഇഞ്ചി, ചേന, ചേമ്പ്, തെങ്ങ്, കവുങ്ങ്, കശുമാവ്, കപ്പ എന്നീ വിളകളാണ് വ്യാപകമായി നശിപ്പിച്ചത്. അഗസ്റ്റ്യന്‍ പുളിക്കല്‍, ബിജു പുളിക്കല്‍, ജോര്‍ജ്ജ് പെരുമ്പള്ളിക്കുന്നേല്‍, ജോസ് പുതിയക്കുന്നേല്‍, കുര്യന്‍ കുറ്റിക്കാട്ടില്‍, സാബു കുഴിവേലിത്തടത്തില്‍, ഷിബു കുഴിവേലിത്തടത്തില്‍, ഷാജി കുഴിവേലിത്തടത്തില്‍, ജോണി ചൊള്ളംകാട്ടില്‍, ഓലിക്കല്‍ അനീഷ്, ഓലിക്കല്‍ അപ്പച്ചന്‍, കുഴിഞ്ഞാലില്‍ ഷിനോജ്, മുണ്ടുപറമ്പില്‍ ബാബു എന്നിവരുടെ കൃഷി കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാന നശിപ്പിച്ചു. സന്ധ്യ മയങ്ങുന്നതോടെ എത്തുന്ന കാട്ടാനകൂട്ടം പ്രദേശത്താകെ ഭീതി വിതക്കുകയാണ്. രാവിലെ കാട്ടിലേക്ക് കയറാതെ പ്രദേശത്ത് തമ്പടിക്കുന്ന കാട്ടാനകള്‍ക്ക് മുന്നില്‍ നിന്നും പാല്‍ അളക്കാനെത്തുന്ന ക്ഷീര കര്‍ഷകര്‍ പലപ്പോഴും തലനാരിഴക്കാണ് രക്ഷപ്പെടുന്നത്. സ്ഥലത്തിന് ചുറ്റും തീര്‍ത്തി കമ്പിവേലി പോലും ചവിട്ടി നശിപ്പിച്ചാണ് കാട്ടാനകള്‍ എത്തുന്നത്. വനം വകുപ്പിന്റെ പുതിയ തീരുമാന പ്രകാരം താത്ക്കാലിക വാച്ചര്‍മാരുടെ നിയമനം നിര്‍ത്തിവെച്ചതും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായി ജനവാസ മേഖലയിലെ നിരന്തരമായ കാട്ടാനശല്യത്തിന് താത്ക്കാലിക പരിഹാരമല്ലന്ന് വിമര്‍ശനം ശക്തമായിക്കഴിഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles