പകര്‍ച്ചവ്യാധികള്‍: ജാഗ്രത പുലര്‍ത്തണമെന്ന് ഡി.എം.ഒ

കല്‍പറ്റ: വയനാട്ടില്‍ വേനല്‍മഴ ആരംഭിച്ചതോടെ ഡെങ്കുപനി, എലിപനി, മഞ്ഞപിത്തം തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പകരാനിടയുളള സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും രോഗപ്പകര്‍ച്ച തടയുന്നതിനു പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ.സക്കീന അറിയിച്ചു. ജില്ലയില്‍ ജനുവരി മുതല്‍ ഇതുവരെ 22 സംശയാസ്പദ ഡെങ്കു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പെട്ടെന്നുളള കഠിനമായ തലവേദന, കണ്ണുകള്‍ക്ക് പിറകില്‍ വേദന, സന്ധികളിലും പേശികളിലും വേദന, അഞ്ചാംപനി പോലെ നെഞ്ചിലും മുഖത്തും തടിപ്പ് എന്നിവയാണ് ഡെങ്കുപനിയുടെ പ്രധാന ലക്ഷണങ്ങള്‍. പകല്‍ കടിക്കുന്ന ഈഡിസ് കൊതുകുകളാണ് രോഗം പരത്തുന്നത്. ശുദ്ധജലത്തില്‍ മുട്ടയിടുന്ന ഇത്തരം കൊതുകുകളുടെ പ്രജനനം തടയുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles