കഞ്ചാവും എം.എഡി.എം.എയുമായി മൂന്ന് പേര്‍ പിടിയില്‍

കല്‍പറ്റ: വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ മാരക മയക്കുമരുന്നുമായി മൂന്ന് പേര്‍ പിടിയിലായി. മേപ്പാടി ടൗണില്‍ കോഴിക്കോട് ഊട്ടി റോഡിന് സമീപം ഹോട്ടല്‍ ഭാരത് എന്ന സ്ഥാപനത്തിനടുത്ത് വെച്ച് 3.4 ഗ്രാം എം.ഡി.എം.എ കുറ്റിയാട്ടൂര്‍ വില്ലേജില്‍ സ്രാമ്പിക്കല്‍ അതുല്‍ വി (22), രാമനാട്ടുകര മൂഴിപുറത്ത് റിഷാദ് എം (25) എന്നിവരെ എക്‌സൈസ് സംഘം പിടികൂടി. ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വൈത്തിരി താലൂക്ക്തല എക്‌സൈസ് സ്‌ട്രൈക്ക് ഫോഴ്‌സ് കല്‍പറ്റ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ബാബുരാജിന്റെ നേതൃത്വത്തില്‍ മേപ്പാടി – വടുവഞ്ചാല്‍ റോഡില്‍ താഴെ അരപ്പറ്റ ഭാഗത്ത് നടത്തിയ പരിശോധനയില്‍ അരക്കിലോയ്ക്ക് മേല്‍ കഞ്ചാവുമായി യുവാവിനെ പിടികൂടി. മേപ്പാടി വിത്തുകാട് പിച്ചുംകുന്ന്‌ശേരി വീട് പി.കെ നാസിക് (25) ആണ് 550 ഗ്രാം കഞ്ചാവുമായി പിടിയിലായത്. കഞ്ചാവ് കടത്തിയ കെ.എല്‍ 73 4384 നമ്പര്‍ ബൈക്കും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles