ജനപ്രതിനിധികള്‍ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു

പുളിഞ്ഞാല്‍ ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഉച്ചഭക്ഷണം വിളമ്പുന്നു.

വെള്ളമുണ്ട: പുളിഞ്ഞാല്‍ ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി എന്നിവര്‍ സന്ദര്‍ശിച്ചു. വാളാരംക്കുന്ന് കോളനിയിലെ 43 കുടുംബങ്ങളില്‍നിന്നുള്ള 194 ഉം പെരുംകുളം കോളനിയിലെ നാലു കുടുംബങ്ങളില്‍നിന്നുളള 14 ഉം നെല്ലിക്കച്ചാല്‍ കോളനിയിലെ 11 കുടുംബങ്ങളില്‍നിന്നുള്ള 45 ഉം ആളുകളാണ് ക്യാമ്പില്‍ ഉള്ളത്. ഇവര്‍ക്കിടയില്‍ മണിക്കൂറോളം ജനപ്രതിനിധികള്‍ ചെലവഴിച്ചു. തരുവണയിലെ യുവാക്കള്‍ കെ.സി.കെ. നജുമുദ്ദീന്‍, കെ. മുഹമ്മദലി, ആഷിഖ്, ഷമീം വെട്ടന്‍, യാസിര്‍ എന്നിവരുടെ നേതൃത്വത്തില്‍ തയാറാക്കിയ ഭക്ഷണം ഉച്ചയ്ക്കു ക്യാമ്പില്‍ വിളമ്പി.

0Shares

Leave a Reply

Your email address will not be published.

Social profiles