സ്‌കോളര്‍ഷിപ്പ് പരീക്ഷ നാളെ

കല്‍പറ്റ: പ്ലസ് ടു കഴിഞ്ഞവര്‍ക്കായി ലൈഫീസി, ഇന്‍സ്‌പെയര്‍, എലൈറ്റ് എന്നീ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സികളുടെ സംയുക്താഭിമുഖ്യത്തില്‍ നാളെ രാവിലെ 10നു കണ്ണങ്കണ്ടി ബില്‍ഡിംഗിലെ ലൈഫീസി ഹാളില്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷ നത്തും. വിദ്യാര്‍ഥികള്‍ക്കു കേരളത്തിനകത്തും പുറത്തുമുള്ള സ്ഥാപനങ്ങളില്‍ സ്‌കോളര്‍ഷിപ്പോടെ പഠനത്തിനു സൗകര്യം ഒരുക്കുന്നതിനാണ് പരീക്ഷയെന്നു സംഘാടകരായ അഡ്വ.അംജദ് ഫൈസി, പി.എസ്. ജ്യോതിഷ്, നിഥിന്‍ലാല്‍, പി.ആര്‍. അഭിമന്യു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കരിയര്‍ ഗൈഡന്‍സ് ക്ലാസ്, അഭിരുചി നിര്‍ണയം, കൗണ്‍സലിംഗ് എന്നിവ പരീക്ഷയോടനുബന്ധിച്ചു നടത്തും.

0Shares

Leave a Reply

Your email address will not be published.

Social profiles