മാനന്തവാടി രൂപത അസംബ്ലി: വര്‍ധിക്കുന്ന വിവാഹമോചനം ചര്‍ച്ചാവിഷയമായി

മാനന്തവാടി രൂപത അസംബ്ലിയുടെ രണ്ടാം ദിവസത്തെ പരിപാടികള്‍ ആര്‍ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി-സുവര്‍ണ ജൂബിലി ആഘോഷത്തിനു മുന്നോടിയായി മാനന്തവാടി രൂപത നടത്തുന്ന ചതുര്‍ദിന അസംബ്ലിയുടെ രണ്ടാം ദിവസത്തെ ചര്‍ച്ചാവിഷയങ്ങള്‍ ശ്രദ്ധേയമായി. വിശ്വാസം, ആത്മീയത, വിശ്വാസ പരിശീലനം, ആത്മീയ നേതൃത്വം, കുടിയേറ്റം എന്നിവയ്ക്കുപുറമേ ക്രിസ്ത്യാനികള്‍ക്കിടയില്‍ ഉയരുന്ന വിവാഹപ്രായം, കുറയുന്ന ജനനനിരക്ക്, വര്‍ധിക്കുന്ന വിവാഹമോചനങ്ങളും കുടുംബപ്രശ്‌നങ്ങളും, ലഹരി വസ്തുക്കളുടെ വര്‍ധിക്കുന്ന ഉപഭോഗം തുടങ്ങിയ വിഷയങ്ങളിലും ചര്‍ച്ച നടന്നു. രണ്ടാം ദിവസത്തെ അസംബ്ലി ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്തു. സഭയുടെ അടിത്തറയായ കുടുംബങ്ങളുടെ ആത്മീയവും ഭൗതികവുമായ പ്രതിസന്ധികളുടെ പരിഹാരത്തിനു രൂപത മുന്‍തൂക്കം നല്‍കണമെന്നു അദ്ദേഹം പറഞ്ഞു.
ബിബിന്‍ ചെമ്പക്കര, മെലിന്‍ ആന്റണി, ലിസി ജോസഫ്, ഒ.പി.അബ്രഹാം, ഷൈജു മഠത്തില്‍, ബെറ്റി അന്ന ബെന്നി, രഞ്ജിത്ത് മുതുപ്ലാക്കല്‍, സിജോ അറക്കല്‍, ബിജു പാലത്തിങ്കല്‍, അഡ്വ.ജിജില്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. ഡോ.മത്തായി, ജോസ് പുന്നക്കുഴി, ഡോ.ജോഷി മാത്യു, ബീന ജോണ്‍സണ്‍ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി.ക്രോഡീകരണ സമ്മേളനത്തില്‍ മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം അധ്യക്ഷത വഹിച്ചു. മോണ്‍സിഞ്ഞോര്‍ പോള്‍ മുണ്ടോളിക്കല്‍, ജൂബിലി ആഘോഷ കമ്മിറ്റി കണ്‍വീനര്‍ ഫാ.ബിജു മാവറ എന്നിവര്‍ പ്രസംഗിച്ചു. വിശ്വാസികള്‍, പുരോഹിതര്‍, സന്യസ്തര്‍, രൂപതയ്ക്കു കീഴിലുള്ള വിവിധ സംഘടനാ ഭാരവാഹികള്‍ എന്നിവരില്‍നിന്നു തെരഞ്ഞെടുത്ത 160 പേരാണ് അസംബ്ലിയില്‍ പങ്കെടുക്കുന്നത്. ജൂബിലി വര്‍ഷത്തിലും തുടര്‍ന്നു ഹ്രസ്വ, ദീര്‍ഘ കാലാടിസ്ഥാനത്തിലും നടപ്പിലാക്കേണ്ട കര്‍മപദ്ധതികള്‍ക്കു അസംബ്ലി രൂപം നല്‍കും.
പടംഅസംബ്ലി-

Leave a Reply

Your email address will not be published.

Social profiles