കല്‍പറ്റയില്‍ ജൈവ കാര്‍ഷിക മേള

കല്‍പറ്റ-തിരുനെല്ലി അഗ്രി പ്രൊഡ്യൂസര്‍ കമ്പനി, ലാഗ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി, വയനാട് ഗ്രീന്‍ ടീ പ്രൊഡ്യൂസര്‍ കമ്പനി, വയനാട് അഗ്രി മാര്‍ക്കറ്റിംഗ് പ്രൊഡ്യൂസര്‍ കമ്പനി എന്നിവ സംയുക്തമായി 12, 13 തീയതികളില്‍ കല്‍പറ്റ സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ ജൈവ കാര്‍ഷിക മേള നടത്തും. ജില്ലയുടെ കാര്‍ഷിക വൈവിധ്യം വീടുകളിലെ തീന്‍മേശകളില്‍ എത്തിക്കുകയാണ് മേളയുടെ ലക്ഷ്യമെന്നു സംഘാടക സമിതി ഭാരവാഹികളായ ജോസ് സെബാസ്റ്റിയന്‍, കെ.വി.ദിവാകരന്‍, ജിനു ബത്തേരി, രാജേഷ് കൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ടു ദിവസവും രാവിലെ 10 മുതല്‍ വൈകുന്നേരം ആറു വരെയാണ് മേള. പാരമ്പര്യ ഇനം അരികള്‍, പച്ചക്കറികള്‍, തേയില, ഗ്രീന്‍ ടീ, സുഗന്ധവ്യഞ്ജനങ്ങള്‍, മറ്റു മൂല്യ വര്‍ധിത ഉല്‍പന്നങ്ങള്‍ തുടങ്ങിയവ ന്യായ വിലയില്‍ ലഭ്യമാക്കും.

Leave a Reply

Your email address will not be published.

Social profiles