ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിക്കാത്ത വികസനം അപകടം-ടി.സിദ്ദീഖ് എം.എല്‍.എ

വയനാട് ഗവ.സെര്‍വന്റസ് സഹകരണ സംഘം പത്താം വാര്‍ഷികസമ്മേളനം കല്‍പറ്റയില്‍ ടി.സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ-ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിക്കാത്ത വികസനം അപകടമാണെന്നു ടി.സിദ്ദീഖ് എം.എല്‍.എ. വയനാട് ഗവ.സെര്‍വന്റസ് സഹകരണ സംഘം പത്താം വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിധിയില്ലാതെയുള്ള കടമെടുപ്പിന്റെ ഭാരം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന ഭരണകൂടം മാപ്പര്‍ഹിക്കുന്നില്ലെന്നു എം.എല്‍.എ പറഞ്ഞു. സംഘം പ്രസിഡന്റ് കെ.ടി.ഷാജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യപ്രഭാഷണം നടത്തി. നിജേഷ് അരവിന്ദ്, മോബിഷ് പി.തോമസ്, കെ.ഇ. ഷീജമോള്‍, വി.സി.സത്യന്‍, സജി ജോണ്‍, എം.നസീമ, കെ.വി.ബിന്ദുലേഖ, ഇ.വി.ജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles