210 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു

മാനന്തവാടി: മാനന്തവാടി എക്സൈസ് സംഘം ഒരപ്പ് -യവനാര്‍കുളം ഭാഗത്ത് നടത്തിയ പരിശോധനയില്‍ പുഴയരികിലെ മുളങ്കാടിന് സമീപം ഉടമസ്ഥനില്ലാത്ത നിലയില്‍ സൂക്ഷിച്ച 210 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു. മാനന്തവാടി എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ ബില്‍ജിത്ത് പി.ബി യുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. സിവില്‍ എക്സൈസ് ഓഫീസറായ വിജേഷ് കുമാര്‍.പി, വുമണ്‍ സിവില്‍ എക്സൈസ് ഓഫീസറായ രൂപിക, ഡ്രൈവര്‍ അബ്ദുറഹീം എന്നിവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles