ബി.ജെ.പി ആര്‍.ടി ഓഫീസ് മാര്‍ച്ച് നടത്തി

മാനന്തവാടി സബ് ആര്‍.ടി ഓഫീസിനു മുന്നില്‍ ബി.ജെ.പി ധര്‍ണ കര്‍ഷക മോര്‍ച്ച വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി ജി.കെ.മാധവന്‍ ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി:സബ് ആര്‍.ടി ഓഫീസ് ജീവനക്കാരി എടവക എള്ളുമന്ദം പുളിയാര്‍മറ്റത്തില്‍ സിന്ധുവിനെ(42) വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടതുമായി ബന്ധപ്പെട്ട കേസില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി പനമരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആര്‍.ടി ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. അഞ്ചാംമൈല്‍ പെട്രോള്‍ പമ്പ് പരിസരത്തു ആരംഭിച്ച മാര്‍ച്ചില്‍ നിരവധി പേര്‍ അണിനിരന്നു. ധര്‍ണ കര്‍ഷക മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ജി.കെ.മാധവന്‍ ഉദ്ഘാടനം ചെയ്തു. സിന്ധുവിന്റെ മുറിയില്‍നിന്നു ലഭിച്ച കുറിപ്പില്‍ പരാമര്‍ശിക്കുന്ന ആര്‍.ടി ഓഫീസ് ജീവനക്കാര്‍ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റത്തിനു കേസടുക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് കെ.എം.പ്രജീഷ് അധ്യക്ഷത വഹിച്ചു. ജിതിന്‍ ഭാനു, രാജേഷ് തൊണ്ടര്‍നാട്, കെ.പി.മോഹനന്‍, അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മുരളീധരന്‍, ശ്രീജ ജയദാസ്, ശശിമോന്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.

Social profiles