അംഗന്‍വാടികള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു

അംഗണ്‍വാടികള്‍ക്കുള്ള കമ്പ്യൂട്ടര്‍ വിതരണത്തിന്റെ ബ്ലോക്ക് പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് ടി.കെ നസീമ നിര്‍വഹിക്കുന്നു.

മുട്ടില്‍: കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ബ്ലോക്ക് പഞ്ചായത്തിലെ 30 അംഗന്‍വാടികള്‍ക്ക് കമ്പ്യൂട്ടര്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തുതല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ നിര്‍വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ചന്ദ്രിക കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. അസ്മ, കാര്‍ത്തിക അന്ന തോമസ്, ഉഷ തമ്പി, മെമ്പര്‍മാരായ അരുണ്‍ദേവ്, ഫൗസിയ, ആയിഷാബി, ലക്ഷ്മി, മുട്ടില്‍ പഞ്ചായത്ത് മെംമ്പര്‍ന്മാരായ മേരി സിറിയക്, ശ്രീദേവി ബാബു, ഫൈസല്‍, റോസ്സമ തുടങ്ങിയവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles