കിണറ്റില്‍ വീണ വയോധികയെ അഗ്നിരക്ഷാസേന രക്ഷിച്ചു

സുല്‍ത്താന്‍ ബത്തേരി: കിണറ്റില്‍ വീണ വയോധികയെ അഗ്നിരക്ഷാസേന രക്ഷിച്ചു. മൂലങ്കാവിനടുത്തുള്ള തേലമ്പറ്റയില്‍ അന്നമ്മ (74)യെയാണ് ഇന്നലെ രാത്രി മുതല്‍ കാണാതായത്. ഇന്ന് പുലര്‍ച്ചയോടെ മക്കള്‍ നടത്തിയ തിരച്ചിലില്‍ അന്നമ്മയെ കിണറ്റില്‍ പൈപ്പ് കെട്ടിയ കയറില്‍ പിടിച്ചു നില്‍ക്കുന്ന നിലയില്‍ കാണുകയായിരുന്നു. ഉടന്‍തന്നെ സുല്‍ത്താന്‍ ബത്തേരി അഗ്‌നിരക്ഷാ നിലയത്തില്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ ഓഫീസര്‍ എ.ബി. സതീഷ് റെസ്‌ക്യു നെറ്റ് കിണറില്‍ ഇറക്കി വയോധികയെ നെറ്റ് ഉപയോഗിച്ച് കരക്ക് കയറ്റുകയായിരുന്നു. തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയുടെ ആബുലന്‍സില്‍ സുല്‍ത്താന്‍ ബത്തേരി ആശുപത്രിയില്‍ എത്തിച്ചു. സ്റ്റേഷന്‍ ഇന്‍ ചാര്‍ജ്ജ് പി.കെ. ഭരതന്‍, അസി. സ്റ്റേഷന്‍ ഓഫീസര്‍ ഐ. ജോസഫ്, ഫയര്‍ ഓഫീസര്‍മാരായ സി.കെ. നിസാര്‍, കെ.എം. ഷിബു, എന്‍.എസ്. അനൂപ്, എം.ബി. ബിനു, പി.ഡി. അനു റാം, എ. ശ്രീരാജ്, ഹോംഗാര്‍ഡ് ഷിനോജ് ഫ്രാന്‍സിസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

വീഡിയോ കാണാം;

0Shares

Leave a Reply

Your email address will not be published.

Social profiles