കബനിക്കരയിലെ കാട്ടില്‍ കരിമ്പുലിക്കു കൂട്ട് പുള്ളിപ്പുലി

മാനന്തവാടി: കബനിക്കരയിലെ കാട്ടില്‍ കരിമ്പുലിക്കു കൂട്ട് പുള്ളിപ്പുലി. കര്‍ണാടകയിലെ നാഗര്‍ഹോള കടുവാസങ്കേതത്തിലാണ് ഈ അപൂര്‍വ ചങ്ങാത്തം. പലപ്പോഴും കൂട്ടുകാര്‍ ഒന്നിച്ചാണ് ഇരതേടാനിറങ്ങുന്നതും. ഇതിന്റെ ദൃശ്യം കഴിഞ്ഞദിവസം കര്‍ണാടക വനം വകുപ്പിനു ലഭിച്ചു. ഒരു വര്‍ഷത്തിലധികമായി കര്‍ണാടക വനപാലകരുടെ നിരീക്ഷണത്തിലാണ് കരിമ്പുലിയും പുള്ളിപ്പുലിയും. സേയ എന്നാണ് വനപാലകര്‍ കരിമ്പുലിക്കിട്ട പേര്. ക്ലിയോപാട്രയെന്നാണ് പുള്ളിപ്പുലിയെ വിളിക്കുന്നത്.

വീഡിയോ കാണാം

എഴുത്തും ദൃശ്യവും: ബിജു കിഴക്കേടം

Leave a Reply

Your email address will not be published.

Social profiles