കല്‍പറ്റ ന്യൂ ഹോട്ടലില്‍ തീപ്പിടിത്തം

കല്‍പറ്റ:നഗരത്തിലെ ന്യൂ ഹോട്ടലില്‍ തീപ്പിടിത്തം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.15നാണ് സംഭവം. ചൈനീസ് വിഭവങ്ങള്‍ തയാറാക്കുന്ന ഭാഗത്താണ് തീ പടര്‍ന്നത്. വിവരം അറിഞ്ഞു കുതിച്ചെത്തിയ അഗ്നി-രക്ഷാസേന ഒന്നര മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ തീയണച്ചു. സേനയുടെ മൂന്ന് യൂനിറ്റ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാരായ പി.ഒ.വര്‍ഗീസ്, സെബാസ്റ്റ്യന്‍ ജോസഫ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരായ കെ.എസ്. ഷജില്‍, പി.കെ.ശിവദാസന്‍, സൈനുദ്ദീന്‍, പ്രവീണ്‍ കുമാര്‍, രഞ്ജിത്, എം.വി.അരുണ്‍, ദീപ്ത് ലാല്‍, അമൃതേഷ്, സന്ദീപ്, സുജിത് സുരേന്ദ്രന്‍, ഹോം ഗാര്‍ഡ് ഗോവിന്ദന്‍കുട്ടി എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Social profiles