വീട് കുത്തിത്തുറന്നു 25 പവനും അര ലക്ഷം രൂപയും മോഷ്ടിച്ചു

പുല്‍പള്ളി: വീട് കുത്തിത്തുറന്നു 25 പവന്റെ ആഭരണങ്ങളും അര ലക്ഷം രൂപയും മോഷ്ടിച്ചു. ആനപ്പാറ തിണ്ടിയത്ത് പരേതനായ ഫാ.മാത്യുവിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം പകലാണ് സംഭവം. ഫാ.മാത്യുവിന്റെ ഭാര്യ പൊന്നമ്മ കൃഷിയിടത്തില്‍ പോയ തക്കത്തിനു വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകയറിയത്. പൊന്നമ്മ തിരിച്ചെത്തിയപ്പോളാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. അലമാരയിലും മേശയിലുമായി സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവുമാണ് നഷ്ടമായത്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധര്‍ വീട്ടില്‍ പരിശോധന നടത്തി.

Leave a Reply

Your email address will not be published.

Social profiles