കടുവ പശുക്കിടാവിനെ കൊന്നു

കല്‍പറ്റ: വയനാട്ടില്‍ മീനങ്ങാടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടുവ ശല്യം തുടരുന്നു. തിങ്കളാഴ്ച രാത്രി മടൂര്‍ കോളനിയിലെ ശ്രീധരന്റെ പശുക്കിടാവിനെ കടുവ കൊന്നു. ഞായറാഴ്ച രാത്രി ആവയലില്‍ കൃഷിയിടത്തില്‍ കടുവ ഇറങ്ങിയിരുന്നു.
മൈലമ്പാടി, സിസി, പുല്ലുമല പ്രദേശങ്ങളിലും കടുവ എത്തി. ജനം പൊതുവെ ഭീതിയിലാണ്. വിവിധയിടങ്ങളില്‍ കാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം നടത്തിവരികയാണ്. സൗത്ത് വയനാട് വനം ഡിവിഷന്‍ പരിധിയിലാണ് കടുവ സാന്നിധ്യമുള്ള പ്രദേശങ്ങള്‍.

0Shares

Leave a Reply

Your email address will not be published.

Social profiles