സെന്റ് കാതറിന്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ രജത ജൂബിലി 25ന് തുടങ്ങും

മാനന്തവാടി: പയ്യമ്പള്ളി സെന്റ് കാതറിന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് ടു വിഭാഗത്തിന്റെ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന രജത ജൂബിലി ആഘോഷങ്ങള്‍ക്ക് ഓഗസ്റ്റ് 25ന് തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാനന്തവാടി രൂപത കോര്‍പ്പറേറ്റ് ഏജന്‍സിയുടെ കിഴിലെ പ്രഥമ പ്ലസ്ടു സ്‌കൂളായ ഇവിടെ ജനറല്‍ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് ബാച്ചുകളിലായി 500 ലേറെ വിദ്യാര്‍ത്ഥികള്‍ പ്ലസ്ടു വിഭാഗത്തിന്‍ പഠിക്കുന്നുണ്ട്. ആഘോഷപരിപാടിയുടെ ഭാഗമായി ജൂബിലി ബില്‍ഡിംഗ് നിര്‍മ്മാണം, പൂര്‍വ്വ അധ്യാപക വിദ്യാര്‍ത്ഥി സംഗമം, സെമിനാറുകള്‍, കലാകായിക മത്സരങ്ങള്‍, പഠനോപകരണങ്ങളുടെ വിതരണം ലൈബ്രറി വിപുലികരണം ഉള്‍പ്പെടെ നിരവധി പരിപാടികള്‍ ഒരു വര്‍ഷം കൊണ്ട് നടപ്പിലാക്കും. 25ന് രാവിലെ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിക്കും. സുകള്‍ മാനേജര്‍ ഫാ. സുനില്‍ വട്ടുകുന്നേല്‍ അധ്യക്ഷത വഹിക്കും. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സിജോ ഇളംകുന്നപ്പുഴ, മുന്‍ മാനേജര്‍ ഫാ. കുര്യന്‍വാഴയില്‍, പ്രഥമ പ്രിന്‍സിപ്പാള്‍ കെ.യു ചെറിയാന്‍, മുനിസിപ്പാല്‍ കൗണ്‍സിലര്‍ ലൈലസജി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. പ്രിന്‍സിപ്പല്‍ രാജുജോസഫ് സി, റൂട്‌സ് അലുംനി അസോസിയേഷന്‍ പ്രസിഡന്റ് വിപിന്‍ വേണുഗോപാല്‍, ബിനോയ് ടി.എഫ്, സി.വിശ്വനാഥന്‍ പിള്ള എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles