സാദിഖലി തങ്ങള്‍ 26ന് വയനാട് ഖാസി സ്ഥാനമേല്‍ക്കും; ഇന്നും നാളെയും മഹല്ല് പര്യടനം

കല്‍പറ്റ: വയനാട് ജില്ലയുടെ മൂന്നാമത് ഖാസിയായി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ 26ന് സ്ഥാനമേല്‍ക്കും. വെള്ളിയാഴ്ച് വൈകിട്ട് 3ന് കല്‍പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലാണ് സ്ഥാനാരോഹണ ചടങ്ങ്. പരിപാടി ചരിത്ര സംഭവമാക്കുന്നതിനുള്ള അവസാനഘട്ട പ്രചരണത്തിലാണ് സമസ്തയും പോഷകഘടകങ്ങളും. എസ്.എം.എഫ് താലൂക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ മഹല്ലുകളിലും ഇന്നും നാളെയും പര്യടനം നടത്തും. മുന്നൂറോളം മഹല്ലുകളില്‍ നിന്ന് ഒന്നാം ഘട്ടമായി അംഗീകരണ ഫോറം പൂരിപ്പിച്ച് വാങ്ങിയിരുന്നു. ഇന്ന് രാവിലെ കമ്പളക്കാട് നിന്ന് ആരംഭിക്കുന്ന പര്യടനത്തിന് ഭാരവാഹികളായ സയ്യിദ് മുജീബ് തങ്ങള്‍, കാഞ്ഞായി ഉസ്മാന്‍, പി.പി ഖാസിം ഹാജി, മുഹമ്മദ് ഷാ, എ.കെ അലി, കെ.എ നാസര്‍ മൗലവി, സൈനുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ഉമര്‍ നിസാമി, കണക്കയില്‍ മുഹമ്മദ് ഹാജി, ശരീഫ് ഹാജി ബീനാച്ചി തുടങ്ങിയവരാണ് പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. യൂസഫ് ഫൈസി വാളാട്, സി.കുഞ്ഞബ്ദുള്ള, അലി ബ്രാന്‍, ഉമര്‍ ഹാജി നീരട്ടാടി തുടങ്ങിയവര്‍ മാനന്തവാടി താലൂക്ക് തല പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

0Shares

Leave a Reply

Your email address will not be published.

Social profiles