വെട്ടിക്കുറച്ച ഷെഡ്യൂളുകള്‍ പുനഃസ്ഥാപിക്കണമെന്ന്

മാനന്തവാടി: ഇന്ധനക്ഷാമത്തിന്റെയും സാമ്പത്തിക പ്രതിസന്ധിയുടെയും പേരില്‍ വെട്ടിക്കുറച്ച ഷെഡ്യൂളുകള്‍ കെഎസ്ആര്‍ടിസി പുനഃസ്ഥാപിക്കണമെന്നു മുസ്‌ലിം ലീഗ് നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മാനന്തവാടിയില്‍ നിന്നു താലൂക്കിലെ പല ഉള്‍പ്രദേശങ്ങളിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്നതില്‍ അധികവും കെഎസ്ആര്‍ടിസി ബസുകളാണ്. ചില റൂട്ടുകളില്‍ സ്വകാര്യ ബസ് സര്‍വീസില്ല. എന്നിരിക്കെ ഷെഡ്യൂളുകള്‍ നിര്‍ത്തലാക്കിയതു യാത്രാക്ലേശത്തിനു കാരണമായി. വിദ്യാര്‍ഥികള്‍ അടക്കം വലിയ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഷെഡ്യൂളുകള്‍ പുനഃസ്ഥാപിക്കാത്തപക്ഷം ശക്തമായ പ്രക്ഷോഭത്തിനു മുസ്‌ലിം ലീഗ് നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. കടവത്ത് മുഹമ്മദ്,
ഷിഹാബ് മലബാര്‍, അഡ്വ.റഷീദ് പടയന്‍, മോയിന്‍ ഖാസിമി, വെട്ടന്‍ അബ്ദുള്ള, കബീര്‍ മാനന്തവാടി, പി.വി.എസ്, മൂസ, പി.കെ. അമീന്‍, സല്‍മ മോയി, ബാലന്‍ വെള്ളരിമ്മല്‍ എന്നിവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles