ഗസറ്റഡ് ജീവനക്കാര്‍ ധര്‍ണ നടത്തി

സിവില്‍ സ്റ്റേഷന്‍ പരിസരത്തു കെജിഒഎ ധര്‍ണ കെ. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്തു ധര്‍ണ നടത്തി. കേന്ദ്ര സര്‍ക്കാര്‍ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക, പിഎഫ്ആര്‍ഡിഎ നിയമം പിന്‍വലിക്കുക, തൊഴില്‍ നിയമഭേദഗതികള്‍ പിന്‍വലിക്കുക, ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. കെ. സതീശന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ.എസ്. ദയാല്‍ അദ്ധ്യക്ഷത വഹിച്ചു. ടി.കെ. അബ്ദുള്‍ഗഫൂര്‍, വിത്സന്‍ തോമസ്, എം. ദേവകുമാര്‍ പ്രസംഗിച്ചു. സി.ബി. ദീപ, കെ.ജി. പദ്മകുമാര്‍, എം. സജീര്‍, ടി.കെ. സുരേഷ്‌കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലാ സെക്രട്ടറി എ.ടി. ഷണ്‍മുഖന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി പി.ബി. ഭാനുമോന്‍ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles