ലഹരി വേണ്ട ജീവിതം മതി…; തോളിലേറി കുഞ്ഞന്‍ കിറ്റിയുടെ പ്രചാരണം

മുണ്ടേരി ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ലഹരി വിരുദ്ധ സന്ദേശ പരിപാടിയുടെ ഭാഗമായി വിനോദ് നരനാട്ട് അവതരിപ്പിച്ച കിറ്റി ഷോ. കൽപറ്റ: വിദ്യാലയമുറ്റത്ത് കൂട്ടം കൂടിയ കുട്ടികള്‍ക്കിടയില്‍ ലഹരിക്കെതിരെയുള്ള സന്ദേശവുമായി തോളിലേറി കുഞ്ഞന്‍ കിറ്റിയെത്തി. കുട്ടികള്‍ക്കൊപ്പം ചിരിച്ചും ചിന്തിപ്പിച്ചും കിറ്റിക്ക് ഒരുദിനം...

കിണറ്റില്‍ വീണ പുലിയെ രക്ഷപ്പെടുത്തി

ാനന്തവാടി: കിണറ്റില്‍ വീണ പുലിയെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി.തലപ്പുഴ പുതിയിടം മുത്തേടത്ത് ജോസിന്റെ വിട്ടുമുറ്റത്തെ കിണറ്റിലാണ് ഏഴു വയസ് മതിക്കുന്ന ആണ്‍ പുലി വീണത്. ഇന്നു രാവിലെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വൈകുന്നേരം നാലോടെയാണ് പുലിയെ പുറത്തെടുത്തത്. നോര്‍ത്ത് വയനാട്...

കരടിപ്പാറ തേയില ഫാക്ടറി കളക്ടര്‍ സന്ദര്‍ശിച്ചു

കരടിപ്പാറയിലെ വയനാട് ഓർഗാനിക് ഗ്രീൻ ടീ ഫാക്ടറി ജില്ലാ കളക്ടർ എ. ഗീത സന്ദർശിക്കുന്നു. കൽപറ്റ: ചെറുകിട തേയില കര്‍ഷകരുടെ കൂട്ടായ്മയുടെ കാര്‍ഷിക സംരഭമായ കരടിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന വയനാട് ഗ്രീന്‍ ടീ കര്‍ഷക ഉത്പാദക കമ്പനി ഓര്‍ഗാനിക് ഗ്രീന്‍ ടീ ഫാക്ടറി...

വാര്യാട് ഭാഗത്തെ റോഡ് സുരക്ഷക്ക് നടപടികൾ; ദേശീയപാതയില്‍ സിഗ്സാഗ് ബാരിക്കേടുകള്‍ സ്ഥാപിക്കും

വാര്യാട് റോഡപകടങ്ങൾ കുറക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യുന്നതിന് ടി. സിദ്ധിഖ് എം.എൽ.എയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗം. കൽപറ്റ: ദേശീയപാത വാര്യാട് ഭാഗത്ത് അടിക്കടിയുണ്ടാകുന്ന റോഡ് അപകടങ്ങള്‍ കുറക്കുന്നതിനായി മുട്ടിൽ മുതല്‍ കാക്കവയൽ വരെയുള്ള ദേശീയപാതയില്‍ മൂന്ന് കിലോമീറ്റർ ഭാഗത്ത് സിഗ്സാഗ്...

നിര്യാതനായി

കൽപ്പറ്റ:- റിട്ടയേർഡ് എയർഫോഴ്സ്, എൽ.ഐ.സി ജീവനക്കാരനായിരുന്ന ഐക്കരത്താഴത്ത് സണ്ണി തോമസ് (72) നിര്യാതനായി. ഭാര്യ : ഗ്രേസി കളത്തൂർ (പൂതംപാറ).മക്കൾ : സുനീഷ് സണ്ണി (ഓസ്ട്രേലിയ),:സന്ദീപ് സണ്ണി (ന്യൂസീലൻഡ്),:മനു സണ്ണി (ബാംഗ്ലൂർ). മരുമക്കൾ: ക്രിസ്റ്റീന, കൊമ്പൻ എറണാകുളം, ആശ, മറ്റത്തിൽ തിരുവമ്പാടി,ഡോ....

നേതൃത്വ സംഗമം സംഘടിപ്പിച്ചു

ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതി അംഗം എം. ബാലഗോപാലൻ നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്യുന്നു. കൽപറ്റ: വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ ജില്ലാ, താലൂക്ക് എക്‌സിക്യൂട്ടിവ് അംഗങ്ങൾ, ലൈബ്രറി സെക്രട്ടറിമാർ, പഞ്ചായത്ത്‌ /മേഖല സമിതി കൺവീനർമാർ എന്നിവരുടെ നേതൃത്വ സംഗമം സംഘടിപ്പിച്ചു....

ഔഷധ സസ്യങ്ങളുടെ സംരക്ഷണത്തിനു യുവജനങ്ങള്‍ മുന്നോട്ടുവരണം: ലാല്‍ ജോസ്

വംശനാശ ഭീഷണി നേരിടുന്ന ഔഷധ സസ്യമായ അശോകം നട്ടുപിടിപ്പിക്കുന്നതിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം മാനന്തവാടി ഗ്രീന്‍ കബാന ആയുര്‍വേദ റിട്രീറ്റില്‍ ചലച്ചിത്ര സംവിധായകന്‍ ലാല്‍ ജോസ് നിര്‍വഹിക്കുന്നു. മാനന്തവാടി: പരമ്പരാഗത ഔഷധ സസ്യങ്ങളുടെ സംരക്ഷണത്തിനു യുവജനങ്ങള്‍ മുന്നോട്ടുവരണമെന്നു ചലച്ചിത്ര സംവിധായകന്‍ ലാല്‍...

മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പ്രഹസനമെന്ന് വിമര്‍ശനം

കല്‍പറ്റ: മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം കലക്ടറേറ്റില്‍ വനം മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പ്രഹസനമാണന്നു വയനാട് പ്രകൃതി സംരക്ഷണ സമിതി വിമര്‍ശിച്ചു.വന്യജീവി ശല്യം മൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പൊറാട്ടു നടകമാണ് കലക്ടറേറ്റില്‍ നടന്നത്. പരിസ്ഥിതി,...

ബാങ്ക് ഭരണസമിതിയില്‍നിന്നു കെ.സുഗതനെ നീക്കാന്‍ നിര്‍ദേശം

കല്‍പറ്റ: വൈത്തിരി കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് കെ.സുഗതനെ ഭരണസമിതിയില്‍നിന്നു നീക്കാന്‍ സഹകരണ സെക്രട്ടറി സഹകരണ സംഘം രജിസ്ടാര്‍ക്കു നിര്‍ദേശം നല്‍കി. കല്‍പറ്റ സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ കുടിശിക വിവരം മറച്ചുവെച്ചാണ് സുഗതന്‍ വൈത്തിരി കാര്‍ഷിക ഗ്രാമ വികസന...

ക്ലീനോവേഷന്‍ ബത്തേരി; ശില്‍പശാല സംഘടിപ്പിച്ചു

ക്ലീനോവേഷന്‍ ബത്തേരി ശില്‍പശാല നഗരസഭ ചെയര്‍മാന്‍ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്യുന്നു. സുല്‍ത്താന്‍ ബത്തേരി: ബത്തേരി നഗരസഭയിലെ ക്ലീന്‍നെസ്സും ഇന്നോവേറ്റീവ് പദ്ധതികളും സംയോജിപ്പിച്ച് ''ക്ലീനോവേഷന്‍ സുല്‍ത്താന്‍ ബത്തേരി'' എന്ന പേരില്‍ പാഴ്‌വസ്തു പരിപാലന ശില്‍പശാല സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ ടി.കെ. രമേശ്...
Social profiles