ഔഷധ സസ്യങ്ങളുടെ സംരക്ഷണത്തിനു യുവജനങ്ങള്‍ മുന്നോട്ടുവരണം: ലാല്‍ ജോസ്

വംശനാശ ഭീഷണി നേരിടുന്ന ഔഷധ സസ്യമായ അശോകം നട്ടുപിടിപ്പിക്കുന്നതിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം മാനന്തവാടി ഗ്രീന്‍ കബാന ആയുര്‍വേദ റിട്രീറ്റില്‍ ചലച്ചിത്ര സംവിധായകന്‍ ലാല്‍ ജോസ് നിര്‍വഹിക്കുന്നു.

മാനന്തവാടി: പരമ്പരാഗത ഔഷധ സസ്യങ്ങളുടെ സംരക്ഷണത്തിനു യുവജനങ്ങള്‍ മുന്നോട്ടുവരണമെന്നു ചലച്ചിത്ര സംവിധായകന്‍ ലാല്‍ ജോസ്. വംശനാശ ഭീഷണി നേരിടുന്ന ഔഷധസസ്യമായ അശോകം നട്ടുപിടിപ്പിക്കുന്നതിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം ഗ്രീന്‍ കബാന ആയുര്‍വേദ റിട്രീറ്റില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഔഷധ പ്രാധാന്യമുള്ള സസ്യങ്ങളുടെ സംരക്ഷണം സുസ്ഥിര ആരോഗ്യ സംരക്ഷണത്തിന് അനിവാര്യമാണെന്നു ലാല്‍ ജോസ് പറഞ്ഞു. ഒയിസ്‌ക ഇന്റര്‍നാഷണല്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റും ‘ഔഷധി’ സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ.കെ.എസ്.രജിതന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഔഷധ സസ്യ ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ.ടി.കെ.ഹൃദ്ധിക് മുഖ്യാതിഥിയായിരുന്നു. ഔഷധസസ്യ ബോര്‍ഡ് ടെക്‌നിക്കല്‍ ഓഫീസര്‍ ഡോ.ഒ.എല്‍.പയസ്, ഗ്രീന്‍ കബാന മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.എം.അഞ്ജു, വാളാട് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാനു എന്നിവര്‍ പ്രസംഗിച്ചു. ഗ്രീന്‍ കബാന ആയുര്‍വേദ റിട്രീറ്റും സംസ്ഥാന സസ്യ ബോര്‍ഡും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.

0Shares

Leave a Reply

Your email address will not be published.

Social profiles