മെഗാ ക്വിസ് മത്സരം നടത്തി

കൽപറ്റ: കേരളത്തിലെ ജനാധിപത്യ മതേതര വിശ്വാസികൾ ആയ അധ്യാപകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ വർഷാവർഷങ്ങളിൽ നടത്തിവരുന്ന മെഗാ ക്വിസ്സിൻ്റെ ഈ വർഷത്തെ വൈത്തിരി ഉപജില്ലാതല മത്സരം ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ എസ്.കെ.എം.ജെ സ്കൂളിൽ നടത്തി.വൈത്തിരി ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്തു. വിജയികൾക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ സമ്മാനങ്ങൾ നൽകി. വിവിധ വിദ്യാലയത്തെ പ്രതിനിധീകരിച്ച് അധ്യാപകരും, രക്ഷാകർത്താക്കളും പരിപാടിയിൽ പങ്കെടുത്തു. കെ.പി.എസ്.ടി.എ വൈത്തിരി ഉപജില്ല പ്രസിഡണ്ട് ശ്രീജേഷ് ബി. നായർ അധ്യക്ഷത വഹിച്ചു. ഉപജില്ലാ സെക്രട്ടറി സി.കെ. സേതു, ജില്ലാ പ്രസിഡന്റ് ഷാജു ജോൺ, ജില്ലാ ട്രഷറർ ടി.എം അനൂപ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം എം. മിനി, അജീഷ് സേവ്യർ, അനുപ് കുമാർ, എസ്. റെയ്ച്ചൽ, എം.പി.കെ. ഗിരീഷ് കുമാർ, ഗോപീദാസ്, സുനിൽകുമാർ, ആർ. ഷെഫീക്ക്, പി. വിജി, എം.കെ ഷബ്ന, ആർ. സ്മിത, എസ്. സിന്ധു കുമാരി, ടി.വി ശ്രീജ, കെ.ടി രജനി തുടങ്ങിയവർ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles