വിവിധ കോഴ്‌സുകളില്‍ സ്‌പോട്ട് അഡ്മിഷന്‍

കല്‍പറ്റ: സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്‌സില്‍ കേരളാ സര്‍വ്വകലാശാലയുടെ കീഴില്‍ എ.ഐ.സി.ടി.ഇയുടെ അംഗീകാരത്തോടെ നടത്തുന്ന എം.ബി.എ ട്രാവല്‍ ആന്റ് ടൂറിസം കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 10-ന് രാവിലെ 10 ന് നടക്കും. 50 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തിരുവനന്തപുരം തൈയ്ക്കാടുള്ള കിറ്റ്‌സിന്റെ ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 946529467, 9447013046, 04712329539, 2327707.
കല്‍പറ്റ: ഐ.എച്ച്.ആര്‍.ഡിയുടെ മോഡല്‍ പോളിടെക്‌നിക് കോളേജുകളിലേയ്ക്കും പൂഞ്ഞാര്‍ എഞ്ചിനീയറിംഗ് കോളേജുകളിലേയ്ക്കും ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. എസ്.ഐ.ടി.ടി.ടി.ആര്‍ മുഖേന അപേക്ഷ നല്‍കിട്ടുള്ളവര്‍ക്കും, അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും ഐ.എച്ച്.ആര്‍.ഡി കോളേജില്‍ നേരിട്ടെത്തി സ്‌പോട്ട് അഡ്മിഷന് അപേക്ഷ സമര്‍പ്പിക്കാം. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസാനുകൂല്യം ലഭിക്കും. മോഡല്‍ പോളിടെക്‌നിക് കോളേജ് പൈനാവ്, മോഡല്‍ പോളിടെക്‌നിക് കോളേജ് മറ്റക്കര, കോളേജ് ഓഫ് എഞ്ചിനീയറിംഗ് പൂഞ്ഞാര്‍ എന്നിവിടങ്ങളില്‍ ദൂരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് താമസസൗകര്യം ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍.ഡി വെബ് സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 91 471 2322985, 91 471 2322501.
കല്‍പറ്റ: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെങ്ങന്നൂര്‍ എഞ്ചിനീയറിംഗ് കോളേജ്, ചേര്‍ത്തല എഞ്ചിനീയറിംഗ് കോളേജ്, പൂഞ്ഞാര്‍ എഞ്ചിനീയറിംഗ് കോളേജിലേക്കും എം.സി.എ കോഴ്‌സില്‍ ജനറല്‍, റിസര്‍വേഷന്‍ സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടക്കുന്നു. ഡിഗ്രി തലത്തിലോ, പ്ലസ്ടു തലത്തിലോ മാത്തമാറ്റിക്‌സ് പഠിക്കുകയും ഡിഗ്രിക്ക് കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് ലഭിച്ചവര്‍ക്ക് (റിസര്‍വേഷന്‍ സീറ്റ് 45 ശതമാനം) അപേക്ഷിക്കാം. എല്‍.ബി.എസ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്കും സ്പോട്ട് അഡ്മിഷന് പങ്കെടുക്കാം. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജുകളില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍.ഡി വെബ് സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 91 471 2322985, 91 471 2322501.

0Shares

Leave a Reply

Your email address will not be published.

Social profiles