നേതൃത്വ സംഗമം സംഘടിപ്പിച്ചു

ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതി അംഗം എം. ബാലഗോപാലൻ നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്യുന്നു.

കൽപറ്റ: വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ ജില്ലാ, താലൂക്ക് എക്‌സിക്യൂട്ടിവ് അംഗങ്ങൾ, ലൈബ്രറി സെക്രട്ടറിമാർ, പഞ്ചായത്ത്‌ /മേഖല സമിതി കൺവീനർമാർ എന്നിവരുടെ നേതൃത്വ സംഗമം സംഘടിപ്പിച്ചു. ലൈബ്രറി ഗ്രാന്റ്, ഗ്രഡേഷൻ, ലഹരിമുക്ത പ്രവർത്തനങ്ങൾ, ചരിത്രോത്സവം, വായനവസന്തം, വായനമത്സരങ്ങൾ, അക്ഷര സേന തുടങ്ങിയ പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതി അംഗം എം. ബാലഗോപാലൻ ഉദ്ഘാടനം ചെയ്തു. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ സി.കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സുധീർ മുഖ്യപ്രഭാഷണം നടത്തി. ഓണാഘോഷം താലൂക്ക് തലത്തിൽ നടത്തിയ കലാ സാഹിത്യ മത്സരത്തിൽ വിജയിച്ചവർക്ക്‌ സമ്മാനങ്ങൾ വിതരണം ചെയ്തു. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എം. സുമേഷ്, വൈസ് പ്രസിഡന്റ്‌ എം. ദേവകുമാർ, ജോയിന്റ് സെക്രട്ടറി പി. ശിവദാസ് തുടങ്ങിയവർ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles