വയനാട് എയര്‍ സ്ട്രിപ്: ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു

കല്‍പറ്റയില്‍ എയര്‍ സ്ട്രിപ് ആക്ഷന്‍ കമ്മിറ്റി രൂപീകരണ യോഗത്തില്‍ ടി.സിദ്ദീഖ് എം.എല്‍.എ പ്രസംഗിക്കുന്നു.

കല്‍പറ്റ: വയനാടിനു അനുവദിച്ച എയര്‍ സ്ട്രിപിനു യോജിച്ച സ്ഥലം കണ്ടെത്തുന്നതിനും ആവശ്യമായ അനുമതികള്‍ നല്‍കുന്നതിനും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദം ചെലുത്താല്‍ ഡി പോള്‍ സ്‌കൂളില്‍ ചേര്‍ന്ന ബഹുജന സംഘടനകളുടെ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി ടി.സിദ്ദീഖ് എം.എല്‍.എ(ചെയര്‍മാന്‍), ജോണി പറ്റാനി(കണ്‍വീനര്‍), മില്‍ട്ടണ്‍ ഫ്രാന്‍സിസ്, യു.എ.അബ്ദുല്‍മനാഫ്, സി.സി.അഷ്റഫ്,കെ.സദാനന്ദന്‍, ഫാ.തോമസ് ജോസഫ് തേരകം, അബ്ദുറഹ് മാന്‍, ജെ.ഡി.ജിനന്‍, ഇ.ഹൈദ്രു(ജോയിന്റ് കണ്‍വീനര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു. എയര്‍ സ്ട്രിപ് എത്രയും വേഗം യാഥാര്‍ഥ്യമാക്കുന്നതിനു മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി ജ്യോതിരാദിത്യസിന്ധ്യ എന്നിവരെ ആക്ഷന്‍ കമ്മിറ്റി പ്രതിനിധികള്‍ നേരില്‍ക്കണ്ട് നിവേദനം നല്‍കും.
വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ് മുന്‍കൈയെടുത്താണ് യോഗം വിളിച്ചത്. ചെറു വിമാനങ്ങള്‍ക്കു ഇറങ്ങാവുന്ന എയര്‍സ്ട്രിപ് ജില്ലയുടെ വികസനത്തില്‍ മറ്റൊരു നാഴികക്കല്ലാകുമെന്നു എം.എല്‍.എ പറഞ്ഞു. എയര്‍സ്ട്രിപ് നിര്‍മാണത്തില്‍ താല്‍പര്യം അറിയിച്ച
മഹീന്ദ്ര ഏറോസ്പേസുമായി ചേംബര്‍ ഉടന്‍ ബന്ധപ്പെടുമെന്നു ജനറല്‍ സെക്രട്ടറി മില്‍ട്ടണ്‍ ഫ്രാന്‍സിസ് അറിയിച്ചു. എയര്‍ സ്ട്രിപിനു യോജിച്ച സ്ഥലം കല്‍പറ്റയിലടക്കം ലഭ്യമാണമെന്നും ഇതുസംബന്ധിച്ച വിവരം സംസ്ഥാന സര്‍ക്കാരിനു കൈമാറിയതായും ചേംബര്‍ പ്രസിഡന്റ് ജോണി പാറ്റാനി പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles