അംബേദ്കര്‍ ജയന്തി ആചരണം

വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ അംബേദ്കര്‍ ജയന്തി ആചരണം ഡി.സി.സി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: ഭരണഘടനാശില്‍പി ഡോ.ഭീം റാവു അംബേദ്കറുടെ 131-ാമത് ജയന്തി ദളിത് കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ ആചരിച്ചു. ഡി.സി.സി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും ഒരിക്കലും തകര്‍ക്കാന്‍ കഴിയാത്തവിധം ഭരണഘടനയെ രൂപപ്പെടുത്തിയ ക്രാന്തദര്‍ശിയായ നേതാവും അധഃസ്ഥിത ജനവിഭാഗത്തിന്റെ വിമോചകനുമായ അംബേദ്കര്‍ തികഞ്ഞ മനുഷ്യസ്നേഹിയുമായിരുന്നുവെന്നു അദ്ദേഹം അനുസ്മരിച്ചു. ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.വി.ശശി അധ്യക്ഷത വഹിച്ചു. ആദിവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വി. അനന്തന്‍ അമ്പലക്കുന്ന്, ആര്‍.രാജന്‍, കെ.രാഘവന്‍ കാപ്പിക്കുന്ന്, ആര്‍.രാമചന്ദ്രന്‍, വി.കെ.മണി എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles