മോട്ടോര്‍ മോഷണം: വനപാലകനു സസ്‌പെന്‍ഷന്‍

മാനന്തവാടി: നോര്‍ത്ത് വയനാട് വനംഡിവിഷന്‍ ഓഫീസ് വളപ്പില്‍നിന്നു മോട്ടോര്‍ മോഷണം പോയ സംഭവത്തില്‍ വനപാലകനു സസ്‌പെന്‍ഷന്‍. ഡിവിഷന്‍ ഓഫീസിനു കീഴിലെ ഡ്രൈവര്‍ വെള്ളമുണ്ട സ്വദേശി കുഞ്ഞമ്മദിനെയാണ് ഡി.എഫ്.ഒ. ദര്‍ശന്‍ ഘട്ടാനി സസ്‌പെന്‍ഡ് ചെയ്തത്. വെള്ളം പമ്പുചെയ്യുന്ന ഒന്നര ക്വിന്റല്‍ ഭാരം വരുന്ന മോട്ടോറാണ് മോഷണം പോയത്. മോട്ടോര്‍ കടത്തിയാളെ വിശദാന്വേഷണത്തിലാണ് തിരിച്ചറിഞ്ഞത്. കുഞ്ഞമ്മദിനെതിരെ പോലീസ് കേസെടുത്തു.
അതിനിടെ, ഡിവിഷന്‍ ഓഫീസ് വളപ്പില്‍നിന്നു മോട്ടോര്‍ മാത്രമല്ല കളവുപോയതെന്നു എന്‍.സി.പി നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു. ഡിവിഷനിലെ ആവശ്യത്തിനു കഴിഞ്ഞ 10 വര്‍ഷത്തിനിടെ വാങ്ങിയ സാധനങ്ങളുടെ സ്റ്റോക്കെടുപ്പ് നടത്തി കാണാതായ മുഴുവന്‍ സാമഗ്രികളും വീണ്ടെടുക്കണമെന്നും പൊതുമുതല്‍ നഷ്ടപ്പെടുന്നതിനു കൂട്ടുനിന്ന ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്നു പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. വര്‍ക്കിംഗ് പ്രസിഡന്റ് ടോണി ജോണ്‍ അധ്യക്ഷത വഹിച്ചു, കെ.വി.റെനില്‍, വന്ദന ഷാജു, എ.മമ്മൂട്ടി, ടി.പി.നൂറുദ്ദീന്‍, പി.മെഹബൂബ്, കെ.ബാലന്‍, ജയന്‍ മാനന്തവാടി, പ്രദീപ് പണിക്കര്‍, കെ.സെബാസ്റ്റ്യന്‍, കമറുദ്ദീന്‍ കാജ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles