എന്‍.എം.ഡി.സിയുടെ പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലേക്ക്

കല്‍പറ്റ: എന്‍.എം.ഡി.സിയുടെ പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലേക്ക്. മസാല കോഫി, ഫില്‍റ്റര്‍ കോഫി, മുളയരി,ചാമയരി, ഞവര എന്നിവയാണ് ഉപഭോക്താക്കളില്‍ എത്തുന്നത്. ഇവ വിപണിയില്‍ ഇറക്കുന്നതിന്റെ ഉദ്ഘാടനം എറണാകുളം മറൈന്‍ ഡ്രൈവില്‍ 18നു ആരംഭിക്കുന്ന സഹകരണ എക്‌സ്‌പോ-2022ല്‍ നടത്തും. 25 വരെയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന എക്‌സപോ. എന്‍.എം.ഡി. സി ഉല്‍പന്നങ്ങളായ കോപ്പോള്‍ ബ്രാന്റ് വെളിച്ചെണ്ണ, എള്ളെണ്ണ, ഹെയര്‍ കെയര്‍ ഓയില്‍, വയനാടന്‍ കാപ്പി, ചുക്ക് കാപ്പി, റോസ്റ്റഡ് കാപ്പി, കുരുമുളക്, സുഗന്ധ വ്യഞ്ജനങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും വില്‍പനയും എക്‌സ്‌പോയില്‍ ഉണ്ടാകും.
കേരളത്തിലെ സഹകരണ മേഖലയുടെ ചരിത്രവും നേട്ടങ്ങളും വ്യക്തമാക്കുന്നതും ഭാവി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനുമായി എക്‌സ്‌പോ സംസ്ഥാത്ത് ആദ്യമാണ്.

Leave a Reply

Your email address will not be published.

Social profiles