വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു

അജ്മല്‍

ഗൂഡല്ലൂര്‍-നിയന്ത്രണംവിട്ട് റോഡിന്റെ സംരക്ഷണഭിത്തിയിലിടിച്ചു മറിഞ്ഞ ബൈക്കിലെ യാത്രക്കാരനായ വിദ്യാര്‍ഥി മരിച്ചു. തമിഴുനാട് ദേവര്‍ഷോല ത്രീഡിവിഷന്‍ മങ്ങാടന്‍ ഇബ്രാഹിമിന്റെ മകന്‍ അജ്മലാണ്(19)മരിച്ചത്. ഗൂഡല്ലൂര്‍ ഗവ.കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു. ഗൂഡല്ലൂര്‍-ബത്തേരി റോഡിലെ മീനാക്ഷിക്ക് സമീപം വെള്ളിയാഴ്ച രാവിലെ ഒമ്പതിനാണ് അപകടം. വീട്ടില്‍നിന്നു ബൈക്കില്‍ കോളജിലേക്ക് പോകുകയായിരുന്നു അജ്മല്‍. മാതാവ്: ഷറീന.

0Shares

Leave a Reply

Your email address will not be published.

Social profiles