ചുരത്തില്‍ ബൈക്കിനു മുകളില്‍ പാറക്കഷണം വീണു പരിക്കേറ്റ യുവാക്കളില്‍ ഒരാള്‍ മരിച്ചു

കല്‍പറ്റ: താമരശേരി ചുരത്തിലൂടെ യാത്ര ചെയ്യുന്നതിനിടെ പാറക്കഷണംവീണ് നിയന്ത്രണംവിട്ട ബൈക്കിലെ യാത്രക്കാരില്‍ ഒരാള്‍ മരിച്ചു. സഹയാത്രികനു പരിക്കേറ്റു. മലപ്പുറം വണ്ടൂര്‍ സ്വദേശി അഭിനവാണ് (21) മരിച്ചത്. ഒപ്പമുണ്ടായിരുന്ന അനീഷിനെ(22) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്കു ഒന്നരയോടെയാണ് അപകടം. ചുരത്തിലെ ആറ്, ഏഴ് വളവുകള്‍ക്കിടയില്‍ ബൈക്കിനു മുകളിലേക്ക് പാറക്കഷണം അടര്‍ന്നുവീഴുകയായിരുന്നു. ഇതിന്റെ ആഘാതത്തില്‍ നിയന്ത്രണംവിട്ട ബൈക്ക്
സുരക്ഷാഭിത്തിയിലിടിച്ചു. യാത്രക്കാരില്‍ ഒരാള്‍ ഭിത്തിക്കും ബൈക്കി
നുമിടയില്‍പ്പെട്ടു. രണ്ടാമന്‍ ഭിത്തിയുംകടന്നു താഴേക്കു പതിച്ചു. സന്നദ്ധപ്രവര്‍ത്തകരും സംഭവസമയം അതുവഴിപോയ വാഹനങ്ങളിലെ യാത്രക്കാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തി ഇരുവരെയും ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു അയച്ചത്. വൈകിട്ടോടെയായിരുന്നു അഭിനവിന്റെ മരണം.
മൂന്നു ബൈക്കുകളില്‍ വയനാട് സന്ദര്‍ശനത്തിനെത്തിയ സംഘത്തിലെ അംഗമായിരുന്നു അഭിനവ്. ഏറ്റവും പിറകിലായിരുന്ന ബൈക്കിനു മുകളിലാണ് പാറക്കഷണം പതിച്ചത്. അടര്‍ന്നുവീണ പാറക്കഷണം ബൈക്കില്‍ ഇടിച്ചശേഷം ഗര്‍ത്തത്തില്‍ പതിച്ചു.

Leave a Reply

Your email address will not be published.

Social profiles