പുതുശേരിക്കടവ് പള്ളി പെരുന്നാള്‍ 22 മുതല്‍

ഫാ. ബേബി പൗലോസ് ഓലിക്കല്‍ കൊടി ഉയര്‍ത്തും

പടിഞ്ഞാറത്തറ: പുതുശേരിക്കടവ് സെന്റ് ജോര്‍ജ്ജ് യാക്കോബായ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപെരുന്നാള്‍ ഏപ്രില്‍ 22ന് ആരംഭിക്കും. വൈകിട്ട് അഞ്ചു മണിക്ക് മണിക്ക് വികാരി ഫാ. ബേബി പൗലോസ് ഓലിക്കല്‍ കൊടി ഉയര്‍ത്തും. തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയും തേര്‍ത്ത്കുന്ന് കുരിശിങ്കലേക്ക് പ്രദക്ഷിണവും നടക്കും. ലഘുഭക്ഷണം, ആശീര്‍വാദം എന്നിവയോടെ ആദ്യ ദിന ചടങ്ങുകള്‍ സമാപിക്കും. 23ന് വി. മൂന്നിന്‍മേല്‍ കുര്‍ബ്ബാനക്കും മധ്യസ്ഥ പ്രാര്‍ത്ഥനക്കും വൈദികരായ ജോസഫ് ചാത്തനാട്ടുകൂടി, സ്‌കറിയ ആനിക്കാട്ടില്‍, പൗലോസ് പുന്നശേരി എന്നിവര്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണം, പൊതുസദ്യ, ആശീര്‍വാദം എന്നിവ നടക്കും. 24ന് കുര്‍ബ്ബാനക്ക് ശേഷം കൊടിയിറക്കുന്നതോടെ പെരുന്നാള്‍ സമാപിക്കും.

Leave a Reply

Your email address will not be published.

Social profiles