വെങ്ങപ്പള്ളി-ചൂരിയാറ്റ റോഡ് തകര്‍ന്നു

വെങ്ങപ്പള്ളി-ചുരിയാറ്റ റോഡ് തകര്‍ന്ന നിലയില്‍

ചൂരിയാറ്റ: വെങ്ങപ്പള്ളി പഞ്ചായത്തിനെയും കല്‍പ്പറ്റ നഗരസഭയെയും ബന്ധിപ്പിക്കുന്ന വെങ്ങപ്പള്ളി-ചൂരിയാറ്റ റോഡ് തകര്‍ന്നത് യാത്രക്കാര്‍ക്ക് ദുരിതമാവുന്നു. നാട്ടുകാരുടെ പരാതികളെത്തുടര്‍ന്ന് പല പ്രാവശ്യം റോഡ് ടാര്‍ ചെയ്തെങ്കിലും ഒരു വര്‍ഷം പോലും തികയുന്നതിനു മുന്‍പ് തകരുകയാണ്. നിലവാരമില്ലാത്ത ടാറിംഗും അശാസ്ത്രീയമായ റോഡ് നിര്‍മാണവും അമിത ഭാരവുമായുള്ള വാഹനങ്ങളുടെ ഓട്ടവുമാണ് റോഡ് തകരാന്‍ കാരണം. നിരവധി ക്വാറികള്‍ സ്ഥിതി ചെയ്യുന്ന ഈ റൂട്ടില്‍ റോഡ് തകര്‍ന്നു കഴിയുമ്പോള്‍ പാറപ്പൊടിയും ക്വാറി വേസ്റ്റും കൊണ്ട് കുഴി താല്‍ക്കാലികമായി നികത്തും. മഴ മാറി വെയില്‍ തെളിയുമ്പോള്‍ റോഡിന് ഇരുവശത്തുമുള്ള വീടുകളിലേക്കു പൊടി പറന്നു കയറുകയും ചെയ്യും. വെങ്ങപ്പള്ളി ഭാഗത്തുനിന്നും കോട്ടത്തറ, കല്‍പ്പറ്റ, മണിയങ്കോട്, നെടുനിലം, പൊന്നട റോഡിലെത്താനുള്ള എളുപ്പവഴിയാണ് ഈ റോഡ്. വര്‍ഷങ്ങളുടെ പഴക്കമുള്ള റോഡാണെങ്കിലും മിക്കപ്പോഴും തകര്‍ന്നു കിടക്കുകയാണ്. അടിയന്തരമായി റോഡ് നന്നാക്കാന്‍ നടപടിയെടുക്കണമെന്ന് പ്രദേശവാസികളും യാത്രക്കാരും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

Social profiles