ഡബ്ല്യ.എം.ഒ യൂത്ത് കോണ്‍ക്ലേവ് മെയ് 9ന്

യൂത്ത് കോണ്‍ക്ലേവ് പോസ്റ്റര്‍ പ്രകാശനം ഡബ്ല്യ. എം. ഒ പ്രസിഡന്റ് കെ കെ അഹമ്മദ് ഹാജി നിര്‍വ്വഹിക്കുന്നു

മുട്ടില്‍: വയനാട് മുസ്്‌ലിം യതീംഖാനയുടെ പ്രവര്‍ത്തനങ്ങളില്‍ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് വേണ്ടി രൂപീകൃതമായ ഒയാസിസ് എന്ന യുവജന വിഭാഗത്തിന്റെ നേതൃത്വത്തില്‍ മെയ് ഒമ്പതിന് യൂത്ത് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. ജില്ലയിലെ വിവിധ മഹല്ലുകളില്‍ നിന്നുള്ള യുവജന പ്രതിനിധികള്‍ പങ്കെടുക്കുന്ന ചടങ്ങ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. പ്രോഗ്രാമിന്റെ പോസ്റ്റര്‍ പ്രകാശനം ഡബ്ല്യ. എം. ഒ പ്രസിഡന്റ് കെ കെ അഹമ്മദ് ഹാജി നിര്‍വ്വഹിച്ചു. ജോയിന്റ് സെക്രട്ടറി ഷാ മാസ്റ്റര്‍, മാനേജര്‍ മുജീബ് ഫൈസി, കെ ടി അഷറഫ്, ഒയാസിസ് ഭാരവാഹികളായ ലുഖ്മാനുല്‍ ഹക്കീം വി പി സി, അബ്ദുല്ല പനമരം, ഫസല്‍ സി എച്ച്, ജൗഹര്‍ പി എം, മുജീബ് പറളിക്കുന്ന് സംബന്ധിച്ചു.

Leave a Reply

Your email address will not be published.

Social profiles