വഴിയോരക്കച്ചവടക്കാരുടെ തൊഴിൽ സംരക്ഷണം ഉറപ്പാക്കണം; വഴിയോര കച്ചവട തൊഴിലാളി യൂണിയൻ

വഴിയോര കച്ചവട തൊഴിലാളി യൂണിയൻ ജില്ലാ കൺവൻഷൻ സി.ഐ.ടി.യു ജില്ലാ ട്രഷറർ പി. ഗഗാറിൻ ഉദ്‌ഘാടനം ചെയ്യുന്നു.

കൽപറ്റ: വഴിയോരക്കച്ചവടക്കാരുടെ തൊഴിൽ സംരക്ഷണം ഉറപ്പാക്കാൻ വെൻഡിങ്‌ കമ്മിറ്റി പഞ്ചായത്തുകളിലും രൂപീകരിക്കണമെന്ന്‌ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. നിലവിൽ കോർപറേഷനുകളിലും നഗരസഭകളിലും മാത്രമാണ്‌ കമ്മിറ്റികളുള്ളത്‌. തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ പഞ്ചായത്ത്‌ തലത്തിലും കമ്മിറ്റി വേണം. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഒഴിപ്പിക്കപ്പെടുന്ന തൊഴിലാളികൾക്ക് പുനരധിവാസവും നഷ്ടപരിഹാരവും നൽകണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു. സി.ഐ.ടി.യു ജില്ലാ ട്രഷറർ പി. ഗഗാറിൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ കെ. വാസുദേവൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം. ജനാർദനൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. അക്‌ബർ കാനത്ത്‌ ‌, എം മധു എന്നിവർ സംസാരിച്ചു. വി കെ ചിത്രാംഗദൻ സ്വാഗതവും വി അഷ്‌റഫ്‌ നന്ദിയും പറഞ്ഞു. ഭാരവാഹികൾ:വി അഷ്‌റഫ്‌(പ്രസിഡന്റ്‌), വി കെ ചിത്രാംഗദൻ, മഞ്ജു മുത്തു, ഷൈനി മാത്യു(വൈസ്‌ പ്രസിഡന്റ്‌), എം ജനാർദനൻ(സെക്രട്ടറി), കെ വാസുദേവൻ, അനീഷ്‌ ബേബി(ജോയിന്റ്‌ സെക്രട്ടറി), ട്രഷറർ: ഷാഹുൽ.

0Shares

Leave a Reply

Your email address will not be published.

Social profiles