പുല്‍പള്ളിയില്‍ ജനങ്ങളെ പരിഹാസ്യരാക്കി കള്ളന്‍മാരും പോലീസും

പുല്‍പള്ളി: മേഖലയില്‍ വിലസുന്ന മോഷണസംഘത്തിനു മൂക്കുകയറിടാന്‍ പോലീസ് ഉത്സാഹിക്കുന്നില്ലെന്ന ആവലാതിയുമായി ജനം. പോലീസും കള്ളന്‍മാരും ചേര്‍ന്നു തങ്ങളെ പരിഹസിക്കുകയാണന്നു പുല്‍പള്ളിക്കാര്‍ പറയുന്നു. ഒരാഴ്ചയിലധികമായി പ്രദേശത്തു മോഷണം ആവര്‍ത്തിക്കുകയാണ്. പകല്‍ ആളില്ലാത്ത വീടുകളിലാണ് കള്ളന്‍മാര്‍ കയറുന്നത്. വീട്ടില്‍ സൂക്ഷിച്ച പണവും സ്വര്‍ണവും നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. മോഷ്ടാക്കളെന്നു കരുതുന്ന നാല്‍വര്‍ സംഘത്തിന്റെ പല സ്ഥലങ്ങളില്‍നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന്റെ പക്കലുണ്ട്. ഇല നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് മുന്നറിയിപ്പു നല്‍കുന്നതില്‍ മാത്രം ഒതുങ്ങിയിരിക്കയാണ് പോലീസിന്റെ കൃത്യനിര്‍വഹണമെന്നു ജനം കുറ്റപ്പെടുത്തുന്നു. മോഷണമോ അതിനുള്ള ശ്രമമോ നടന്നുവെന്നു പരാതിപ്പെടുമ്പോള്‍ സി.സി.ടി.വി സ്ഥാപിക്കാനാണ് പോലീസ് ഉപദേശിക്കുന്നത്. മറ്റു കരുതല്‍ നിര്‍ദേശങ്ങളും നല്‍കുന്നുണ്ട്. ബോധവല്‍ക്കരണത്തിനൊപ്പം കള്ളന്‍മാരെ പിടികൂടാന്‍ പോലീസ് മേലനങ്ങി പണിയെടുക്കുകയും ചെയ്യണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

Leave a Reply

Your email address will not be published.

Social profiles