ജോയിന്റ് കൗണ്‍സില്‍ വയനാട് ജില്ലാ സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു

മാനന്തവാടിയില്‍ ജോയിന്റ് കൗണ്‍സില്‍ വയനാട് ജില്ലാ സമ്മേളനം സ്വാഗതസംഘം രൂപീകരണയോഗം സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ.ബാബു ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: മെയ് നാല്, അഞ്ച് തീയതികളില്‍ മാനന്തവാടിയില്‍ ചേരുന്ന ജോയിന്റ് കൗണ്‍സില്‍ വയനാട് ജില്ലാ സമ്മേളനത്തിനു 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഇതിനായി ചേര്‍ന്ന യോഗം സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ.ബാബു ഉദ്ഘാടനം ചെയ്തു. വി.കെ.ശശിധരന്‍, വി.വി.ആന്റണി, എം.പി.ജയപ്രകാശ്, കെ.എ.പ്രേംജിത്ത്, കെ.ആര്‍.സുധാകരന്‍, കെ.ഷമീര്‍, എന്‍.എം മധു എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ഇ.ജെ.ബാബു(ചെയര്‍മാന്‍), കെ.എ.പ്രേംജിത്ത്(കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.

Social profiles